X
    Categories: keralaNews

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കുറുപ്പംപടി: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വേങ്ങൂര്‍ ചൂരത്തോട് കപ്പടയ്ക്കാമഠത്തില്‍ സജിയുടെയും സിനിയുടെയും മകള്‍ അബീനയാണ് (10) മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

കെട്ടിട നിര്‍മാണ തൊഴിലാളിയായ സജിയും ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ സിനിയും വീട്ടിലുണ്ടായിരുന്നില്ല. മൂത്ത സഹോദരന്‍ അബിലിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സഹോദരങ്ങള്‍ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വേങ്ങൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: