X
    Categories: indiaNews

ബീഹാര്‍ മോഡലില്‍ പ്രതിപക്ഷകൂട്ടായ്മ വരുന്നു

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷകൂട്ടായ്മ രൂപീകരിക്കുന്നതിനായി ബീഹാര്‍ തലസ്ഥാനമായ പട്‌നയില്‍ 18ന് പ്രതിപക്ഷനേതാക്കളുടെ യോഗം ചേരും. നിതീഷ് ആണ് യോഗം വിളിച്ചിരിക്കുന്നത്. ശരത് പവാര്‍, ഉദ്ധവ് താക്കറേ, കെജ്രിവാള്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. സ്റ്റാലിന്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. യു.പിയില്‍നിന്ന് അഖിലേഷ് യാദവും പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. മമത ബാനര്‍ജി മുമ്പത്തെ പിടിവാശി ഉപേക്ഷിച്ച് പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യത്തിന് ശ്രമമാരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായും സി.പി.എമ്മുമായും സീറ്റ് പങ്കിടുന്ന കാര്യത്തിലാണ് അവരുടെ തര്‍ക്കം. ബീഹാറില്‍ പ്രതിപക്ഷ മഹാസഖ്യം ബി.ജെ.പിയെ തറപറ്റിച്ചത് മാതൃകയാക്കാനാണ് നിതീഷിന്റെ നീക്കം. ഇത് വിജയിച്ചാല്‍ ബി.ജെ.പിയെ കേന്ദ്രത്തിലും തറപറ്റിക്കാനാകും.

Chandrika Web: