എം.ജി സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ പൊലീസുകാരനെതിരെ കെ.എസ്.യു പരാതി നല്‍കി.ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സുധി കെ. സത്യപാലനെതിരെ ഡി.ജി.പിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കുമാണ് കെ.എസ്.യു പരാതി നല്‍കിയത്. പ്രവര്‍ത്തകരുമായുള്ള വാക്കുതര്‍ക്കത്തിനിടെ എസ്.ഐ തുടര്‍ച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. എം.ജി സര്‍വകലാശാലയില്‍ നിന്ന് ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാരന്റെ അസഭ്യ വര്‍ഷം നടത്തുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ മതില്‍ ചാടി അകത്തു കടക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ ഓഫീസ് കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി.തുടര്‍ന്ന് പൊലീസും, പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനിടയാണ് അസഭ്യം പറഞ്ഞത്. കെ എസ് യു മുന്‍ സംസ്ഥാന ഭാരവാഹിയും, കടുത്തുരുത്തി ബ്ലോക്ക് കീഴൂര്‍ ഡിവിഷന്‍ അംഗവുമായ സുബിന്‍ മാത്യുവിനെ മര്‍ദ്ദിക്കുകയും, വസ്ത്രങ്ങള്‍ വലിച്ചു കീറി നിലത്തിട്ടു വലിച്ചിഴച്ചു. ഗാന്ധിനഗര്‍ പൊലീസ് പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.