അഭിരാജിനെ മനപ്പൂര്‍വം പെടുത്തിയത്; പഴി കെഎസ്‌യുവിന്; പ്രതിയെ സംരക്ഷിച്ച് എസ്എഫ്‌ഐ

കളമശേരിയില്‍ പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐയുടെ വാദം. പിടിയിലായ എസ്.എഫ്.ഐ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.അഭിരാജ് നിരപരാധിയെന്നും ഏരിയ പ്രസിഡന്റ് ദേവരാജ് പറഞ്ഞു. അഭിരാജിനെതിരെ പൊലീസ് കള്ളക്കേസെടുത്തു. അഭിരാജിനെ പെടുത്തിയതാണെന്നും പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്നുമാണ് എസ്.എഫ്.ഐ വാദം.

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തില്‍ വിശദീകരണവുമായി കളമശേരിയില്‍ പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ ഐജു തോമസ് രംഗത്തെതി. പൊലീസും എക്‌സൈസും നിരന്തരമായി കോളജുമായി ബന്ധപ്പെട്ടാണിരുന്നത്. ആഘോഷങ്ങളില്‍ ലഹരി സാന്നിധ്യം പ്രതീക്ഷിക്കാറുണ്ടായിരുന്നു.

അതുകൊണ്ട് പൊലീസ് സാന്നിധ്യം ആഘോഷങ്ങളില്‍ ഉണ്ടാകാറുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥി സംഘടനകളെ കുറ്റപ്പെടുത്തുന്നില്ലെന്നും അവര്‍ ലഹരിക്കെതിരെ സഹകരിക്കാറുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പുറമെ നിന്ന് ആളുകള്‍ വരാറുണ്ടോയെന്ന് വ്യക്തതയില്ലെന്നും പിടിയിലായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരി ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. പിടിയിലായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോസ്റ്റലില്‍ നിന്ന് തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ത്രാസും കണ്ടെടുത്തു.

webdesk13:
whatsapp
line