X

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് കമാന്‍ഡോയെ ഇന്ത്യന്‍ സേന വെടിവെച്ചു കൊന്നു


ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാകിസ്ഥാന്‍ കമാന്‍ഡോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയില്‍ ശനിയാഴ്ച ഇന്ത്യന്‍ സേന നടത്തിയ വെടിവെപ്പിലാണ് പാകിസ്ഥാന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് സുബേദാര്‍ അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടതായി വിവരമുള്ളത്.

ഐ.എ.എഫ് ജെറ്റ് തകര്‍ന്ന് അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലായ സമയത്ത് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ള വ്യക്തിയുമായി ഇയാള്‍ക്ക് രൂപസാദൃശ്യമുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാക് സൈന്യം നിയോഗിച്ചത് അഹമ്മദ് ഖാനെയായിരുന്നുവെന്നാണ് വിവരം. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരര്‍ക്ക് ഇദ്ദേഹം പരിശീലനം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. അതിനിടെ വിമാനം തകര്‍ന്ന് പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ 2019 മാര്‍ച്ച് ഒന്നാം തീയതിയാണ് ഇന്ത്യക്ക് തിരികെ കൈമാറിയത്.

web desk 1: