ബദൗന്‍: നമ്മുടെ പൈലറ്റിനെ പാകിസ്ഥാന്‍ തിരികെ തന്നു. എന്റെ മകന്‍ നജീബിനെ എ.ബി.വി.പിക്കാര്‍ എന്നാണ് തിരിച്ചു തരുന്നത്? ചോദിക്കുന്നത് ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്.
പാകിസ്ഥാന്‍ നമ്മുടെ പൈലറ്റിനെ അറസറ്റ് ചെയ്തു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ നമുക്കായി. എന്നാല്‍ എന്റെ മകന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? ഡല്‍ഹി പൊലീസും സി.ബി.ഐയും എസ്.ഐ.ടിയും നിസ്സഹായരാകുന്നത് എന്തുകൊണ്ടാണ്? അവനെ കണ്ടുപിടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? എന്റെ മകന്‍ എന്ന് തിരിച്ചുവരുമെന്ന് എനിക്ക് അറിയണം. എ.ബി.വി.പിക്കാര്‍ എന്നവനെ മോചിപ്പിക്കും ഫാത്തിമ നഫീസ് ചോദിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലെ അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചിരുന്നു. യുവാവിനെ കണ്ടെത്തുന്നതിനുവേണ്ടി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറഞ്ഞത്.
2016 ഒക്ടോബര്‍ 15 മുതലാണ് ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍നിന്ന് നജീബ് അഹമ്മദിനെ കാണാതായത്. ഇതിന്റെ തലേദിവസം എ.ബി.വി.പി പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികള്‍ നജീബുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും നജീബിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.