കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ് നേതാവ് അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. കൈവെട്ടു കേസിലെ 13-ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണെന്നും പൊലീസ് പറഞ്ഞു.
ഇരുവരും ഒളിവിലാണ്. അതേസമയം, അന്വേഷണത്തെ എസ്.ഡി.പി.ഐ തടസ്സപ്പെടുത്തുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ഈ മാസം 2-നാണ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന അര്‍ജ്ജുനെയും കുത്തിയിരുന്നെങ്കിലും ഗുരുതരമായി പരിക്കേറ്റ അര്‍ജ്ജുന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു.