കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്. ഐ നേതാവ് അഭിമന്യു വധക്കേസില്‍ മുഖ്യപ്രതികളിലൊരാളെ കൂടെ പിടികൂടി. റജീബ് എന്നയാളാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാള്‍ നെട്ടൂര്‍ സ്വദേശിയും ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖല ഭാരവാഹിയുമാണ്.
കേസില്‍ റജീബിനെയും നെട്ടൂരില്‍ നിന്നുള്ള തന്‍സീര്‍, സഹല്‍, സാഹിദ് എന്നിവരെയും ചേര്‍ത്ത് പൊലീസ് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊലപാതക സംഘത്തിനൊപ്പമുണ്ടായിരുന്ന റജീബ് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ 16 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 8 പേരെക്കൂടെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.