X

അഭിമന്യു വധം: പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന; ഇന്റര്‍പോള്‍ സഹായം തേടും

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം.അഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. പ്രതി പട്ടികയിലെ മൂന്നു പേര്‍ വിദേശത്തേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ അന്വേഷണം എന്‍ഐഎ്ക്കു കൈമാറാനും നീക്കമുണ്ട്. കൃത്യം നിര്‍വഹിച്ച ശേഷം കൊച്ചിയില്‍ നിന്ന് റോഡു മാര്‍ഗം ഹൈദരാബാദിലെത്തിയ ശേഷം വിദേശത്തേക്കു കടന്നതായാണ് സൂചന. ഇവര്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

chandrika: