X
    Categories: CultureNewsViews

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം; പ്രധാന പ്രതികളെ പിടികൂടാതെ സി.പി.എം-എസ്.ഡി.പി.ഐ ഒത്തുകളി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രധാനപ്രതികളെ പിടികൂടാതെ സി.പി.എം-എസ്.ഡി.പി.ഐ ഒത്തുകളി. 2018 ജൂലായ് രണ്ടിന് അര്‍ധരാത്രിയോടെയാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിന് നവാഗതരെ വരവേല്‍ക്കാനുള്ള ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്.

ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 16 പേരാണ് കേസിലുള്‍പ്പെട്ടത്. ഇതില്‍ അഭിമന്യുവിനെ കുത്തിയ നെട്ടൂര്‍ സ്വദേശി സഹല്‍ (21), അരൂക്കുറ്റിയിലെ മുഹമ്മദ് ഷഹീം (31) എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല. സി.പി.എം-എസ്.ഡി.പി.ഐ നേതൃത്വത്തിന്റെ ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്. അഭിമന്യുവിന്റെ ഘാതകരെ പിടികൂടാതെ അഭിമന്യുവിന്റെ പേരില്‍ സിനിമകള്‍ പുറത്തിറക്കുകയും പ്രതിമയുണ്ടാക്കുകയും ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാവുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: