ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഇന്ത്യക്കാരനായ അഭിജിത്ത് വിനായക് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ അര്‍ഹരായി. രണ്ടാം ഭാര്യ എസ്തര്‍ ഡഫ്‌ലോയ്ക്കും മൈക്കിള്‍ ക്രെമറിനും ഒപ്പമാണ് അഭിജിത്ത് ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പഠനത്തിനാണ് അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് നൊബേല്‍ ലഭിച്ചത്. രണ്ട് പതിറ്റാണ്ട് കൊണ്ട് അവര്‍ വികസിപ്പിച്ചെടുത്ത പുതിയ പരീക്ഷണങ്ങള്‍ സാമ്പത്തിക വികസനത്തെമാറ്റിമറിച്ചുവെന്നും നോബല്‍ കമ്മിറ്റി പറഞ്ഞു.
നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ ഒമ്പതാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത് ബാനര്‍ജി. അമര്‍ത്യ സെന്നായിരുന്നു സാമ്പത്തികശാസ്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച അവസാനത്തെ ഇന്ത്യക്കാന്‍.
അതേസമയം അമര്‍ത്യ സെന്നിനെപോലെ തന്നെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തിനെതിരെ അഭിജിത്ത് ബാനര്‍ജിയും ശക്തമായി പ്രതികരിച്ചിരുന്നു.
നോട്ടു നിരോധനത്തിന് പിന്നിലെ ലോജിക് തനിക്കൊരിക്കലും മനസിലായിട്ടില്ലെന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം. 500, 1000 നോട്ടുകള്‍ നിരോധിച്ച് 2000ത്തിന്റെ നോട്ടുകള്‍ ഇറക്കുന്നതിനോടും അഭിജിത്ത് പ്രതികരിച്ചിരുന്നു. ‘ഒരാള്‍ക്ക് വേണ്ടി എന്തിനാണ് 2000ന്റെ നോട്ട് നല്‍കുന്നതും നോട്ട് നിരോധനം നിലവില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെ വലിയ അപകടമാണെന്നും സംശയിക്കുന്നതായി.’ നോട്ട് നിരോധന കാലത്ത് അഭിജിത്ത് ബാനര്‍ജി വ്യക്തമാക്കിയതാണ്. 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ്ബാങ്ക് നിര്‍ത്തിവെച്ചതായ വാര്‍ത്ത പുറത്തുവരുന്ന നേരത്താണ് അഭിജിത്ത് സാമ്പത്തിത ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.