X

ജാതി സെന്‍സസ് ധീരമായ ചുവട് വെപ്പ് : അബ്ദുസമദ് സമദാനി എം.പി

കോഴിക്കോട് : സത്യസന്ധമായ സാമൂഹിക സ്ഥിതി മനസ്സിലാക്കാനുള്ള ധീരമായ ചുവട് വെപ്പാണ് ജാതി സെന്‍സസ് എന്ന് മുസ്‌ലിം ലീഗ് ദേശിയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം പൂര്‍ണ്ണമാകണമെങ്കില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണനയുണ്ടാവണം. ഇന്ത്യയിലെ മതേതര പാര്‍ടികള്‍ ഈ നീക്കത്തെ ഏറ്റെടുത്തു എന്നറിഞ്ഞപ്പോള്‍ തന്നെ ഫാസിസ്റ്റ് ഭരണകൂടം വിറളി പൂണ്ടിരിക്കുന്നു. അതിനാല്‍ ജനാധിപത്യ പ്രക്രിയക്ക് കരുത്ത് പകരുന്ന ജാതി സെന്‍സസിനെ ഏറ്റെടുക്കാന്‍ മതേതര സമൂഹം തയ്യാറാകണമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ അനീതിയെ ചെറുത്ത് മനുഷ്യത്വത്തെ ഉയര്‍ത്താന്‍ യുവ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയില്‍ ഭരണകൂടം നടത്തുന്ന ചരിത്ര വക്രീകരണത്തെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും സമദാനി അഭിപ്രായപ്പെട്ടു. നമ്മുടെ മഹിതമായ പൈതൃകങ്ങളെ ഹനിക്കുന്ന തരത്തില്‍ നിലപാടെടുക്കുന്ന ഫാസിസ സര്‍ക്കാറുകള്‍ക്കെതിരെ മനുഷ്യമനസ്സുകള്‍ ഒന്നാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സംസ്ഥാന കൗണ്‍ിസില്‍ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ പ്രസംഗിച്ചു.

നസീര്‍ നല്ലൂര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അഡ്വ. വി.പി നാസര്‍, അമീന്‍ ചേനപ്പാടി, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, ഹാരിസ് കരമന, ഇ.എ.എം അമീന്‍, യൂസുഫ് ഉളുവാര്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, കെ.എം ഖലീല്‍, ശരീഫ് സാഗര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

webdesk15: