X

തിരൂരിലെ ആര്‍.എം.എസ് ഓഫീസ് സ്ഥലം മാറ്റുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ട് അബ്ദുസമദ്‌സമദാനി എംപി

ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ ഇടപെടലിനെത്തുടർന്ന് തിരൂരിലെ ആർ.എം.എസ് ഓഫീസ് സ്ഥലം മാറ്റുന്ന പ്രശ്നത്തിന് പരിഹാരമായി. ഇപ്പോൾ ആർ.എം.എസിൻ്റെ പ്രവർത്തനത്തിനാവശ്യമായ മുറി നിലനിർത്താനും അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ റെയിൽവേ ലൈനിൽ തന്നെ പുതിയ സ്ഥലം അനുവദിക്കാനും തീരുമാനമായി. അതിനായി ഉടനെത്തന്നെ റെയിൽവേയുടെയും ആർ.എം.എസിൻ്റെയും അധികൃതർ സംയുക്തമായി സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും.

സമദാനി എം.പി ഇന്നലെ നൽകിയ നിർദ്ദേശപ്രകാരം ഇന്ന് പാലക്കാട് ഡി.ആർ.എം (ഡിവിഷണൽ റെയിൽവേ മാനേജേർ)ന്റെ ഓഫീസിൽ നടന്ന റെയിൽവേ അധികൃതരുടെയും കോഴിക്കോട്ട് നിന്നെത്തിയ ആർ.എം.എസ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. അമൃത് ഭാരത് പദ്ധതി പ്രകാരം നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.എം.എസ് ഓഫീസിന് സ്ഥലം അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ മറ്റെങ്ങോട്ടെങ്കിലും അത് മാറ്റി സ്ഥാപിക്കണമെന്നു മായിരുന്നു നേരത്തെ റെയിൽവേ നൽകിയ നിർദ്ദേശം. അത് ജനങ്ങളിലും ഏറെ ആശങ്ക ഉളവാക്കിയിരുന്നു. അത് സംബന്ധമായി ജങ്ങൾക്കുണ്ടായ ആശങ്കയാണ് ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് തന്നെ ആർ.എം.എസിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസ്. മേഖലയിലെ ഒട്ടേറെ ജനങ്ങളാണ് ഇതിനെ ആശ്രയിക്കുന്നത്.

webdesk14: