ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. കണ്ണൂര്‍ കോട്ടയില്‍ നടപ്പാക്കിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ അബ്ദുല്ലക്കുട്ടിയുടെ മൊഴിയെടുത്തു. പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും തനിക്ക് പങ്കില്ലെന്നുമാണ് അബ്ദുല്ലക്കുട്ടിയുടെ നിലപാട്.
അബ്ദുല്ലക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലായിരുന്നു പരിശോധന. രണ്ട് മണിക്കൂറിലേറെ വീട്ടില്‍ ചെലവഴിച്ച വിജിലന്‍സ് സംഘം അബ്ദുല്ലക്കുട്ടിയുടെ മൊഴിയെടുത്തു. എംഎല്‍എ ആയിരുന്നപ്പോള്‍ കണ്ണൂര്‍ കോട്ടയില്‍ നടപ്പാക്കിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് നീക്കം. പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച അബ്ദുല്ലക്കുട്ടി, അന്നത്തെ ടൂറിസം മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും ആരോപിച്ചു. കേസില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി.