X

തറവാട്ടില്‍ വലിയ ആഘോഷമെന്ന് അബ്ദുള്ളക്കുട്ടി; ചോറിന് ബീഫുണ്ടോയെന്ന് സോഷ്യല്‍മീഡിയ

കണ്ണൂര്‍: വീട്ടിലെ ആഘോഷങ്ങളിലെ ചിത്രങ്ങള്‍ പങ്കുവെച്ച ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ ട്രോളി സോഷ്യല്‍മീഡിയ. കേക്ക് മുറിയ്ക്കുന്നതും ഭക്ഷണം കഴിക്കുന്നതുമായ ചിത്രങ്ങളാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഉടനെ തന്നെ ചോദ്യങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തതില്‍ മരുമക്കളുടെ വക സ്വീകരണം നല്‍കിയെന്നായിരുന്നു പോസ്റ്റ്.

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന അബ്ദുള്ളക്കുട്ടിയുടെ ചിത്രത്തിന് താഴെ ഊണിന് ബീഫുണ്ടോ എന്ന് ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ചുവടുമാറ്റത്ത വിമര്‍ശിച്ചും കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒന്നിനും അബ്ദുള്ളക്കുട്ടി മറുപടി നല്‍കിയിട്ടില്ല.

കേക്ക് മുറിയ്ക്കുന്ന ചിത്രത്തിന് കൈക്ക് മുറിയ്ക്കുന്നു എന്ന അക്ഷരത്തെറ്റും പോസ്റ്റിലുണ്ടായിരുന്നു. ഇതിനെ പരിഹസിച്ച് നിരവിധി പേര്‍ എത്തിയതോടെ അക്ഷരത്തെറ്റ് തിരുത്തിയിരുന്നു.

കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നുവെന്ന് അബ്ദുുള്ളക്കുട്ടി ആരോപിച്ചിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.

chandrika: