മലപ്പുറം: ഇബ്രാഹിംകുഞ്ഞിനെതിരെ നടന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണെന്ന് പിവി അബ്ദുല്‍ വഹാബ് എംപി. പാലാരിവട്ടം പാലത്തിന്റെ പേരില്‍ പ്രാഥമിക ചട്ടങ്ങള്‍ പോലും പാലിക്കാതെ ഒരു മുന്‍ മന്ത്രിക്കെതിരെ നടത്തിയ ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്
ഇബ്രാഹിംകുഞ്ഞിനെതിരെ നടന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണ്. പാലാരിവട്ടം പാലത്തിന്റെ പേരില്‍ പ്രാഥമിക ചട്ടങ്ങള്‍ പോലും പാലിക്കാതെ ഒരു മുന്‍ മന്ത്രിക്കെതിരെ നടത്തിയ ഈ നീക്കം പ്രതിഷേധാര്‍ഹമാണ്. പാലത്തിന്റെ 30 ശതമാനം ജോലി പൂര്‍ത്തിയാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തവര്‍ തന്നെയാണ് ഗൂഢലക്ഷ്യങ്ങളോടെ മുന്‍ മന്ത്രിയെ വേട്ടയാടുന്നത്. അന്വേഷണത്തിന്റെ ഘട്ടത്തില്‍ അറസ്റ്റ് വേണ്ടെന്നായിരുന്നു വിജിലന്‍സ് നിലപാട്. ഇപ്പോള്‍ അറസ്റ്റിനുള്ള ഒരു സാഹചര്യവുമില്ല എന്നിരിക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഒരു നാടകം മാത്രമാണിത്. ഈയിടെ ഉയര്‍ന്നുവന്ന രാഷ്ട്രീയ വിവാദങ്ങള്‍ മറച്ചുവെക്കാനുള്ള പ്രതികാര നടപടിയാണിതെന്ന് ആര്‍ക്കും മനസ്സിലാകും. മാന്യതയില്ലാത്ത ഇത്തരം നീക്കങ്ങളിലൂടെ തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ മറികടക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് വ്യാമോഹം മാത്രമാണ്.