X

അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ്; കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും

സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് റിയാദ് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം കഴിഞ്ഞ മൂന്ന് തവണയായി മാറ്റിവെച്ച റഹീമിന്റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

സംഭവത്തില്‍ പബ്ലിക് പോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. റഹീം കേസിന്റെ നടപടികള്‍ പിന്തുടരുന്നത് ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ്. ഈ മാസം 12ന് നടക്കേണ്ടിയുരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങള്‍ മൂലം കോടതി നീട്ടിയതായിരുന്നു.

മോചനത്തിന് മുന്നോടിയായി വധശിക്ഷക്കുള്ള ജയില്‍ ശിക്ഷ കാലാവധി നിലവില്‍ റഹീം പൂര്‍ത്തിയാക്കിയതിനാല്‍ മോചനത്തിലേക്കുള്ള വഴി തെളിയും. അനുകൂല വിധി വന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കും. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകള്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീം ജയിലിലാകുന്നത്.

webdesk18: