കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ല.നിലവിൽ മഅദനിക്ക് ബെംഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീംകോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നത്. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്.
പിതാവിനെ സന്ദർശിക്കാനായി പ്രത്യേക അനുമതി വാങ്ങി ജൂൺ മാസം 26ന് കൊച്ചിയിലെത്തിയ മഅദനി പിതാവിനെ കാണാതെയാണ് മടങ്ങിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാൽ അൻവാർശേരിയിലേക്ക് പോകാനായില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.