X
    Categories: CricketSports

നൂറു കോടി ക്ലബിലെത്തുന്ന ആദ്യ വിദേശതാരം; ഐ.പി.എല്ലില്‍ അപൂര്‍വ്വനേട്ടവുമായി എ.ബി.ഡി

ബെംഗളൂരു: ഐ.പി.എലില്‍ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവും ദക്ഷിണാഫ്രിക്കന്‍ താരവുമായ എ.ബി ഡിവില്ലേഴ്‌സ്. ഐ.പി.എലിലെ വിവിധ സീസണുകളില്‍ നിന്നായി 100 കോടി രൂപ പ്രതിഫലമായി നേടിയ ആദ്യവിദേശതാരം എന്ന നേട്ടമാണ് എ.ബി.ഡി സ്വന്തമാക്കിയത്.

വരുന്ന ഐ.പി.എല്‍ സീസണില്‍ ബെംഗളൂരു താരത്തെ നിലനിര്‍ത്തിയത് 11കോടി മുടക്കിയാണ്. ഇതോടെ താരത്തിന്റെ ആകെ ഐ.പി.എല്‍ സമ്പാദ്യം 102.5 കോടിയായി. ഇന്ത്യന്‍താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, എം.എസ് ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: