ബിബിസിയെ നിരോധിക്കണമെന്ന ഹിന്ദുസേനയുടെ ആവശ്യത്തെ നിരാകരിച്ചും വിമര്‍ശിച്ചും ഉന്നതനീതിപീഠം. ഒരു ഡോക്യുമെന്ററി കൊണ്ട് എങ്ങനെയാണ് ഒരു മാധ്യമസ്ഥാപനത്തെ നിരോധിക്കാനാകുക. രാജ്യത്തെ എങ്ങനെയാണ് ഒരു ഡോക്യുമെന്ററി ബാധിക്കുക. ഇതൊരു പൂര്‍ണമായ തെറ്റിദ്ധാരണയാണ്. സമ്പൂര്‍ണമായ സെന്‍സര്‍ഷിപ്പാണോ നിങ്ങളുദ്ദേശിക്കുന്നത്? ഹിന്ദുസേന തലവന്‍ വിഷ്ണുഗുപ്തക്ക് വേണ്ടി ഹാജരായ അഭിഭാഷക പിങ്കി ആനന്ദിനോട് കോടതി ആരാഞ്ഞു. ഇന്ത്യയുടെയും മോദിയുടെയും ഉയര്‍ച്ചയെ തടയുന്നതിനാണ് ബിബിസി മുസ്‌ലിം വിരുദ്ധത ചൂണ്ടിക്കാട്ടിയുള്ള ഡോക്യുമെന്ററിയുമായി വന്നതെന്നാണ ്പരാതിയില്‍ പറഞ്ഞിരുന്നത.് സമയം പാഴാക്കാനില്ല. ഇത് പൂര്‍ണമായും തെറ്റിദ്ധാരണാജനകവും മെറിറ്റില്ലാത്തതുമാണ്. കേസ് തള്ളുന്നു-കോടതി പറഞ്ഞു.
ഇന്ത്യ- ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധതയെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചിത്രീകരിച്ചതായിരുന്നു രണ്ട് ഘട്ടമായി ജനുവരിയില്‍ ഇറങ്ങിയ ബിബിസി ഡോക്യുമെന്ററി. ഇതിനെ കേന്ദ്ര ഐ.ടി നിയമമനുസരിച്ച് നിരോധിക്കുകയായിരുന്നു കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍. ഗുജറാത്ത് കലാപത്തില്‍ മോദി ക്ക് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നും 2014ന് ശേഷം ഇന്ത്യയില്‍ ഇസ്‌ലാം വിരുദ്ധത ആഞ്ഞടിച്ചതായും ബിബിസി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് ഹിന്ദുസേന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.