X

വഖഫ് ബോര്‍ഡിന്റെ അവകാശങ്ങളില്‍ കൈവെക്കുന്നത് ദുരുദ്ദേശത്തോടെ : അബ്ദുറഹിമാന്‍ രണ്ടത്താണി

കോഴിക്കോട് : ഇന്ത്യയില്‍ ഏറ്റവും കൃത്യമായി വഖഫ് ഭൂമി സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ കൈകടത്തുകയാണെന്ന് മുസ്്‌ലിംലീഗ് സംസസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി. കടപ്പുറത്ത് മുസ്്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് മുസ്്‌ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളിലെ കൈകടത്തലാണ്. കുറച്ചാളുകളുടെ ജോലി പ്രശ്‌നം മാത്രമല്ലിത്. സി.പി.എം നേതാവ് ജ്യോതി ബസു വെസ്റ്റ്ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തിക്കാര്‍ എന്ന പേരില്‍ ഒരു നിയമം നടപ്പിലാക്കുകയുണ്ടായി. തുടര്‍ന്ന് ആയിരക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമിയാണ് നഷ്ടപ്പെട്ടു പോയത്. കേരളത്തില്‍ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുമ്പോള്‍ ഇക്കാര്യമാണ് ഓര്‍മ്മ വരുന്നത്. വഖഫ് ബോര്‍ഡിനെ അധികാരമില്ലാത്ത ഒരു സംവിധാനമായി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാറെന്നും അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. അതേസമയം സമുദായത്തിനിടക്ക് തെറ്റിദ്ധാരണ പരത്താനുള്ള നീക്കവും സി.പി.എം നടത്തുന്നു. മുസ്്‌ലിം ന്യൂനപക്ഷത്തിന് എതിരായ നീക്കങ്ങളില്‍ ഏറ്റവും അവസാനത്തെ സംഭവമാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Test User: