ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് തിരികെ ട്വിറ്ററില്‍ പണിയെടുക്കാന്‍ താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എന്നാല്‍ പിരിച്ചുവിട്ട ജീവനക്കാരില്‍ ചിലരെ തിരികെ വിളിച്ചെങ്കിലും അവര്‍ക്ക് ട്വിറ്ററില്‍ ജോലി ചെയ്യാന്‍ താത്പര്യമില്ലെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
തിരികെ വിളിച്ചിട്ടും ജീവനക്കാര്‍ വരാത്തതിന് കാരണം അധികസമയ ജോലിയാണെന്നാണ് വിവരം. കമ്പനിയിലെ പലര്‍ക്കും നിലവില്‍ 20 മണിക്കൂര്‍ ജോലിയാണ്. അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്ന കാര്യത്തിലും വ്യക്തതയില്ല.