X

ആരോഗ്യ സേതു ആപ്പില്‍ മലക്കം മറിഞ്ഞ് കേന്ദ്രം; സര്‍ക്കാരിന്റേതാണെന്നും അല്ലെന്നും വാദം

ന്യൂഡല്‍ഹി: ആരോഗ്യ സേതു ആപ്പ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം. ആപ്പ് സര്‍ക്കാരിന്റേതാണെന്ന് കേന്ദ്രം വ്യക്തമാക്കി. സാങ്കേതിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു.

ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്നോ എങ്ങനെയാണെന്നോ അറിയില്ലെന്നു ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ ഗൗരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, നാഷണല്‍ ഇഗവേണന്‍സ് ഡിവിഷന്‍, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് വിവരാവകാശ അപേക്ഷ അയച്ചത്.

കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി തയാറാക്കിയ ആരോഗ്യ സേതു ആപ്പ് ഇതിനകം ലക്ഷക്കണക്കിന് പേരാണ് ഉപയോഗിച്ചത്. ആപ്പിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

 

web desk 1: