പൊന്നിയിന്‍ ശെല്‍വന്‍- 2 ന് 300 കോടി കളക്ഷന്‍. തമിഴ്, ഹിന്ദി, തെലുങ്ക് ,മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലിറങ്ങിയ ചിത്രത്തിന് ഇതിനകം വലിയപ്രതികരണമാണ് ലഭിച്ചതെന്ന് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്അറിയിച്ചു. ആദ്യഭാഗം 500 കോടി കളക്ഷന്‍ നേടിയിരുന്നു. ഏപ്രില്‍ 28ന്
പുറത്തിറങ്ങിയ ചിത്രം ചോള-പാണ്ഡ്യ രാജസദസ്സുകളിലെ കുടിപ്പകയുടെ കഥയാണ് പറയുന്നത്. 1950-54ല്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ക്ലാസിക് നോവലിനെ അടിസ്ഥാനമാക്കി സംവിധായകന്‍ മണിരത്‌നം ഉള്‍പെടെയുള്ളവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പൊന്നിയിന്‍ ശെല്‍വന്‍-1 ഇന്ത്യയില്‍ ഇതുവരെ നേടിയ റിക്കാര്‍ഡ് കളക്ഷനുകളില്‍ 16-ാമത്തേതാണ്. ദംഗല്‍ ആണ് ഒന്നാമത്. ബാഹുബലി, ആര്‍.ആര്‍.ആര്‍, കെ.ജി.എഫ്, പത്താന്‍ എന്നിവയാണ് തൊട്ട സ്ഥാനക്കാര്‍.
പൊന്നിയിന്‍ ശെല്‍വന്‍- 2 ന് 300 കോടി കളക്ഷന്‍
Tags: PONNIYIN SELVAN