X
    Categories: keralaNews

ജയരാജപ്പോരില്‍ വലഞ്ഞ് പാര്‍ട്ടി; ഇ.പിയെ നേരിടാനറിയാതെ പിണറായി

കെ.പി ജലീല്‍

ഇ.പി ജയരാജനോ, പി.ജയരാജനോ? ആരാകും വരും നാളുകളില്‍ കേരള സി.പി.എമ്മില്‍ വാഴുക. ഈ ചോദ്യത്തിനുത്തരം ലഭിക്കാന്‍ ഏതാനും ദിവസംകൂടി കാത്തിരിക്കണം. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പദത്തിലേക്ക് തന്നെതഴഞ്ഞ് എം.വി ഗോവിന്ദനെ നിയമിച്ചതിലെ അതൃപ്തി ഇ.പി പുറത്തുകാണിക്കുമ്പോള്‍ പിണറായിയാണ ്ശരിക്കും വെട്ടിലായിരിക്കുന്നത്. വി.എസ്സിന് ശേഷം തനിക്ക് നേരെ വിരല്‍ചൂണ്ടാന്‍ ആരുമില്ലെന്ന് അഹങ്കരിച്ച പിണറായിയുടെ ചങ്കിലേക്കാണ് ഇ.പി വെടിയുതിര്‍ത്തിരിക്കുന്നത്. കാരണം എം.വി ഗോവിന്ദനെ നിയമിച്ചതില്‍ പങ്ക് പിണറായിക്കല്ലാതെ മറ്റാര്‍ക്കുമില്ല. കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ട ശേഷം ഗോവിന്ദനെ സെക്രട്ടറിയാക്കുമ്പോള്‍ സാധാരണയായി പാലിക്കാറുള്ള മാനദണ്ഡം പാലിക്കുമെന്നായിരുന്നു ഇ.പിയും മറ്റും കരുതിയിരുന്നത്.മുമ്പ് മന്ത്രിസ്ഥാനത്തുനിന്ന് ബന്ധുനിയമനത്തിന്‍രെ പേരില്‍ രായ്ക്കുരാമാനം രാജി ചോദിച്ചുവാങ്ങിയ പിണറായി എന്തുകൊണ്ട് ഇക്കാര്യത്തില്‍ നീതി കാണിച്ചില്ലെന്നാണ് ജയരാജന്റെ ചോദ്യം. എന്നാല്‍ ഇ.പിയെ വെട്ടാനായി മുന്‍ശത്രുവിനെ മിത്രമാക്കിയ പിണറായിക്ക് അതിലും അക്കിടി പറ്റി. ക്വട്ടേഷന്‍ സംഘത്തിന്‍രെ തലവനാണ ്പി.ജയരാജനെന്ന ആരോപണവുമായാണ് ഇ.പിയുടെ കൂട്ടാളികളും പിണറായിക്ക് മറുപടി നല്‍കിയത്. ഇതിനായി ആകാശ് തില്ലങ്കേരി എന്ന ഗുണ്ടയെ അവര്‍ പുറത്തുകൊണ്ടുവന്നു. മന്ത്രി എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയില്‍ തുടങ്ങിയ പിക്കെതാരിയ വെല്ലുവിളി ആകാശിലെത്തിക്കുകയായിരുന്നു. ഇതോടെ പി പുറത്തുവന്നു. പാര്‍ട്ടിസെക്രട്ടറി പ്രതിരോധയാത്രയുമായി നടക്കവേ ഗുണ്ടകളെ വെച്ച് ഇ.പി പിണറായിയെയും ഗോവിന്ദനെയും പിയെയും ഒരേ സമയംനേരിട്ടു.
റീസോര്‍ട്ട് വിവാദമാണ ്ഇ.പിക്കെതിരായി പിണറായി കൊണ്ടുവന്ന മറ്റൊരായുധം. അത് പക്ഷേ വേണ്ടത്ര ഏശിയില്ല. ഇതുവരെയും അതിന്മേള്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. സംസ്ഥാന കമ്മിറ്റിയില്‍ ഇരു ജയരാജന്മാരും ഏറ്റുമുട്ടുമ്പോള്‍ ഇപ്പോള്‍ നിസ്സഹായനായി ഇരിക്കേണ്ട ഗതികേടിലാണ് പിണറായി. ഇതിനകം മുതിര്‍ന്ന നേതാക്കളെയൊന്നാകെ അടക്കിയിരുത്തിയ പിണറായിക്ക് അവരില്‍നിന്ന് പിന്തുണ ലഭിക്കുന്നുമില്ല. ജി.സുധാകരന്‍, എം.എം മണി, എ.കെ ബാലന്‍, എ.വിജയരാഘവന്‍, എം.എ ബേബി എന്നിവരെല്ലാം ഇപ്പോള്‍ മൗനത്തിലാണ്. പോര് ഏതുവരെപോകുമെന്ന് നോക്കിയിരിക്കുകയാണവര്‍. കേന്ദ്രനേതൃത്വവും അതുതന്നെ ചെയ്യുന്നു. ഏറ്റവുമൊടുവില്‍ പാര്‍ട്ടി പ്രതിരോധയാത്രയുടെ ഏഴയലത്തുപോലും ഇ.പി എത്താതിരിക്കുന്നതും പിണറായിക്കുള്ള കടുത്ത വെല്ലുവിളിയാണ്.ഇതെങ്ങനെ അദ്ദേഹം ഏറ്റെടുക്കുമെന്ന് കാത്തിരിക്കുകയാണ് കേരളം. വരുംനാളുകളില്‍ ഇതിനൊരു തീര്‍പ്പുണ്ടാകുമെന്നാണ ്അണികളുടെ വിശ്വാസം.ഇരട്ടച്ചങ്കിന്റെ ഉറപ്പ് എത്രത്തോളമുണ്ടെന്ന് കേരളത്തിനും കാത്തിരുന്നറിയാം!

Chandrika Web: