X

മത്സരിക്കാനില്ല, യു.പിയില്‍ ബി.ജെ.പിക്കെതിരെ പ്രചാരണത്തിന് എ.എ.പി

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെങ്കിലും ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി. പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഉത്തര്‍ പ്രദേശിലേയ്ക്ക് ശ്രദ്ധ ചെലുത്തണമെന്ന് അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്തെ ചതിച്ചവരും ദേശീയരാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചെകുത്താനുമായ” ബിജെപി യുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു. ഉത്തര്‍പ്രദേശിലേക്കുള്ള പാര്‍ട്ടി നേതാക്കളുടെ പരിപാടി ഉടന്‍ തന്നെ നിശ്ചയിക്കും. മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനം വന്‍ കൊള്ളയാണെന്നാണ് അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കിയിരുന്നത്.

ഏഴ് ഘട്ടമായി നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11നാണ് തുടങ്ങുന്നത്. മാര്‍ച്ച് എട്ടിനാണ് അവസാന ഘട്ടം. പതിനൊന്നിന് ഫലപ്രഖ്യാപനവും.എസ്.പി, ബി.എസ്.പി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവരാണ് ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പിന് രംഗത്തുള്ളവര്‍. സഖ്യസാധ്യതകളും സജീവമാണ്.

chandrika: