X

‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാഭ്യാസം ഉള്ളയാള്‍ ആകേണ്ടേ?’; ഡല്‍ഹിയില്‍ വീണ്ടും പോസ്റ്ററുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും പോസ്റ്റര്‍. ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാഭ്യാസം ഉള്ളയാള്‍ ആകേണ്ടേ എന്നെഴുതിയ പോസ്റ്റുറുകളാണ് പതിച്ചത്. എഎപി ഓഫിസിന്റെ മതിലിലാണ് ‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാഭ്യാസം ഉള്ളയാള്‍ ആകേണ്ടേ?’ എന്ന് എഴുതിയ പോസ്റ്ററുകള്‍ പതിച്ചത്. ഇപ്പോള്‍ രണ്ടാം തവണയാണ് മോദിക്കെതിരെ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.

ഈ മാസം 22ന് ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ ‘മോദിയെ നീക്കു ഇന്ത്യയെ രക്ഷിക്കു’ എന്ന പോസ്റ്ററുകള്‍ പതിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൂറില്‍ അധികം കേസുകളിലായി 6 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

webdesk14: