ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എമാരെയും മന്ത്രിമാരെയും സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പേ തന്നെ ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ഗോപാല്‍ റായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളിലും തനിച്ച് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.