പഞ്ചാബില്‍ കോണ്‍ഗ്രസ് ഒരു സര്‍ക്കസാണെന്ന് എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മനിന്റെ പ്രസ്താവനക്കെതിരെ ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. കോണ്‍ഗ്രസ് സര്‍ക്കസില്‍ ഒരു കുരുങ്ങന്റെ വേഷം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് ചന്നി ഇതിനോട് പ്രതികരിച്ചത്. ഒരു കുരങ്ങന്റെ റോള്‍ തങ്ങളുടെ സര്‍ക്കസില്‍ ഒഴിവുണ്ടെന്നും അതിലേക്ക് ചേരാന്‍ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ചന്നി പറഞ്ഞത്. ഡല്‍ഹി, ഹരിയാന, യു.പി. എവിടെ നിന്ന് ആര് വന്നാലും സ്വാഗതം ചെയ്യും, ചന്നി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം അമൃത്സറില് വെച്ചാണ് ഭവന്ത് മന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായികൊണ്ടിരിക്കുന്ന സമയത്ത് വാക്പോരുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സജീവമായിരിക്കുകയാണ്. ഫെബ്രുവരിന് 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം. 117 സീറ്റുകളാണ് പഞ്ചാബ് നിയമസഭയില്‍ ഉള്ളത്.