ഉത്തര്‍പ്രദേശില്‍ കൃത്യമായ മുന്നേറ്റം ഉറപ്പിച്ച് ബിജെപിയുടെ കുതിപ്പ്. യോഗി ആദിത്യനാദിന് രണ്ടാംതവണയും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാം എന്ന് ഏറെക്കുറെ ഉറപ്പായി.
വോട്ടെണ്ണല്‍ രണ്ടാം മണിക്കൂര്‍ പിന്നിടുമ്പോള്‍ 403 സീറ്റില്‍ 243 സീറ്റും ബിജെപി ആണ് മുന്നേറുന്നത്. തൊട്ടുപിറകില്‍ എസ് പി ഉണ്ടെങ്കിലും നിലമെച്ചപ്പെടുത്താന്‍ കഴിയുന്നില്ല. കോണ്‍ഗ്രസും ബി എസ് പിയും വിരലിലെണ്ണാന്‍ മാത്രം ഒതുങ്ങുകയാണ്.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് വോട്ടെണ്ണല്‍ തുടങ്ങി രണ്ടാം മണിക്കൂറിലും വ്യക്തമാവുന്നത്. തൊട്ടുപിറകില്‍ കോണ്‍ഗ്രസ് ഉണ്ടെങ്കിലും ആം ആദ്മി തന്നെയാണ് കുതിപ്പു തുടരുന്നത്. ഫലം വരുന്നതിനു മുന്‍പ് തന്നെ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവത് മന്‍ന്റെ വീട്ടില്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു
ഗോവയില്‍ ബിജെപി കോണ്‍ഗ്രസ് പോരാട്ടം കനക്കുന്നു. ഇരുപാര്‍ട്ടികളും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ് നിലവില്‍ മുന്നേറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ചെറിയ രീതിയില്‍ മുന്നേറ്റം നടത്തുന്നുണ്ട്. ആം ആദ്മിയും പിന്നാലെയുണ്ട്.
മണിപ്പൂരിലും ഉത്തരാഖണ്ഡിലും കൃത്യമായ മുന്നേറ്റം ബിജെപിക്ക് തന്നെയാണ്. കോണ്‍ഗ്രസ് തൊട്ടുപിറകില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും പിറകില്‍ തന്നെ ഓടുന്നുണ്ട്.