X
    Categories: MoreViews

ആകാശവാണിയില്‍ അറബി വാര്‍ത്ത വേണം: സെമിനാര്‍

കോഴിക്കോട്: ആകാശവാണിയില്‍ അറബിഭാഷയില്‍ വാര്‍ത്ത അവതരണത്തിന് അവസരം ഉണ്ടാകണമെന്ന്്് അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് അറബിക് യൂണിറ്റ്്് സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. നളന്ദയില്‍ സംഘടിപ്പിച്ച സെമിനാര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കേരളത്തിന്റെ പുരോഗതിക്കു പിന്നില്‍ അറബി ഭാഷയും അറബ് രാജ്യങ്ങളും മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ഒ. റഹീം അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക ഐസിടി അവാര്‍ഡ് ജേതാവ് പി. അബ്ദുറഹ്്മാന് എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ.എ. സഫീറുദ്ധീന്‍ ഉപഹാര സമര്‍പ്പണം നടത്തി. ഡി.ഇ.ഒ. വി.പി. മിനി, എ.ഇ.ഒ. ടി. അഹമ്മദ് കുട്ടി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ ബി. മധു, കെ.എ.ടി.എഫ്. സംസ്ഥാന പ്രസിഡണ്ട് ഇബ്‌റാഹീം മുതൂര്‍, കെ.എ.എം.എ. സംസ്ഥാന പ്രസിഡണ്ട് എ.എ. ജാഫര്‍, എറണാകുളം ഐ.എം.ഇ. പി.എം. ഹമീദ്, മുന്‍ എ.എസ്.ഒ. പി.എം. സൈനുദ്ദീന്‍ പ്രസംഗിച്ചു. എ. അബ്ദുള്‍ റഹീം ഫാറൂഖി പ്രാര്‍ത്ഥന നടത്തി. ഡി.ഡി.ഇ. ഇ.കെ. സുരേഷ് കുമാര്‍ സ്വാഗതവും എം.പി. അബ്ദുഖാദര്‍ നന്ദിയും പറഞ്ഞു.
അറബി ഭാഷാ സെമിനാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഐ.എം.ഇ. ടി. ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

chandrika: