X

2000-ലെ ചിപ്പും നാനോ ടെക്‌നോളജിയും; സംഘ് അനുകൂല മാധ്യമപ്രവര്‍ത്തകരുടെ മണ്ടത്തരം വെളിവാക്കുന്ന വീഡിയോ പുറത്ത്

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടാകുമെന്നും സാറ്റലൈറ്റ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നുമുള്ള സംഘപരിവാര്‍ അണികളുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചടുക്കിയിരുന്നല്ലോ. ഈ അഭ്യൂഹം എവിടെ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനിന്നിരുന്നു. ബി.ജെ.പി അനുകൂല മാധ്യമമായ സീ ന്യൂസ് ആണ് ഇക്കാര്യം ആദ്യമായി ‘റിപ്പോര്‍ട്ട്’ ചെയ്തത്. ബി.ജെ.പി ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരി, പുതിയ നോട്ടിന്റെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യാനായി പ്രൈം ടൈം ഷോ ആയ ‘ഡി.എന്‍.എ’ യുടെ ഒരു എപിസോഡ് മുഴുവന്‍ നീക്കിവെക്കുകയും ചെയ്തു.

പുതിയ നോട്ടില്‍ ചിപ്പോ ട്രാക്കിങ് സംവിധാനമോ ഇല്ലെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടും അഭ്യൂഹങ്ങള്‍ ഒറ്റക്കും തെറ്റക്കും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയൂടെയാണ് പ്രചരണം. അതേസമയം, ഈ അവകാശവാദത്തെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഒരു ട്രോള്‍ വീഡിയോ

അതിനിടെ, 2000 നോട്ടിന്റെ ‘പ്രത്യേകതകള്‍’ സംഘ് അനുകൂല പത്രപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ആജ്തകിലെ പത്രപ്രവര്‍ത്തകര്‍ നാനോ ചിപ്പ്, ഒരേ സ്ഥലത്ത് കൂടുതല്‍ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ഇന്‍കം ടാക്‌സ് വകുപ്പിന് കണ്ടെത്താന്‍ കഴിയുന്ന സൗകര്യം, ഭൂമിക്കടിയില്‍ നിന്നും സാറ്റലൈറ്റിലേക്ക് നേരിട്ട് സന്ദേശം പോവുക തുടങ്ങിയവ അബദ്ധങ്ങള്‍ ഗൗരവത്തിലാണ് ചര്‍ച്ച ചെയ്യുന്നത്. ന്യൂസ് ആങ്കറായ ശ്വേത സിങ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നോട്ടിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചു കൊടുക്കുകയും മറ്റുള്ളവര്‍ സീരിയസായി കേട്ടുനില്‍ക്കുന്നതുമാണ് വീഡിയോയില്‍. വീഡിയോ സഹപ്രവര്‍ത്തകരില്‍ ആരെങ്കിലുമാണ് റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്നു.

വീഡിയോ കാണാം

1996-ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ശ്വേതാ സിങ് 1998-ലാണ് ടെലിവിഷന്‍ ജേണലിസത്തിലേക്ക് തിരിഞ്ഞത്. ബി.ജെ.പിയും സംഘ് പരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവര്‍ സംഘികള്‍ക്ക് പ്രിയങ്കരിയാണ്. ശ്വേതാ സിങിന്റെ പേരില്‍ ഫേസ്ബുക്കില്‍ ഫാന്‍ പേജുകളും ഉണ്ട്.


Popular on this topic

കമാന്‍ഡോ ഇല്ലാതെ വന്നാല്‍ ജനങ്ങള്‍ അമിത് ഷായെ തുണിയുരിഞ്ഞ് ഓടിക്കും

സംഘികളുടെ ആ സ്‌കിറ്റും പൊളിഞ്ഞു; ഹവ്വ കള്ളപ്പണക്കാരന്റെ മകളല്ല 

500, 1000 ‘ഡോളര്‍’ നിരോധനം; പാളിപ്പോയ ഒരു സംഘി രോദനം

ബാങ്ക് ജീവനക്കാരും മോദിക്കെതിരെ; ‘സമ്പദ് വ്യവസ്ഥ താളം തെറ്റി’

chandrika: