X

മാവൂർ തയ്യിൽ ഹംസ ഹാജി നിര്യാതനായി

മാവൂർ: മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂർ തയ്യിൽ ഹംസ ഹാജി (80) നിര്യാതനായി. എസ്.ടി.യു മുൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയും മുൻ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മാവൂർ ടൗൺ ജുമ മസ്ജിദ് മുൻ പ്രസിഡൻ്റുമായിരുന്നു.ദീർഘകാലം കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു. കേരള ബിൽഡിങ് ഓണേയ്സ് സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ല പ്രസിഡൻ്റുമായിരുന്നു.

ഭാര്യ: സുബൈദ മണക്കടവ്. മക്കൾ: പരേതനായ മൻസൂറലി, മഹറൂഫ് അലി (ബിസിനസ്), അസ്ന, ബിൽക്കീസ്. മരുമക്കൾ: സലീന കൂളിമാട്, ബജില കുന്ദമംഗലം, അബ്ദുള്ള കരുവമ്പൊയിൽ (റിട്ട. പഞ്ചായത്ത് സെക്രട്ടറി ), ജമാൽ വെളിമണ്ണ (പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ). മയ്യത്ത് നമസ്കാരം വൈകീട്ട് മൂന്നിന് മാവൂർ ടൗൺ പള്ളിയിലും നാലിന് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിലും.

മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ടായി പൊതുപ്രവർത്തനത്തിന് തുടക്കം. മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി, എസ്.ടി.യു.സംസ്ഥാന സെക്രട്ടറി,ജില്ലാ വികസന സമിതി അംഗം,മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം,കേരള മിനറൽ ആൻറ് മെറ്റൽ ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട്,ദീർഘക്കാലം മാവൂർ ടൗൺ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ഗോളിയോർറയൺസ് ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട്, മാവൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ
മലബാർ ചേംബർ കോമേഴ്സ് അംഗം,മാവൂർ ഗോളിയോർ റയൺസ് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പട്ടിണിസമരത്തിന് നേതൃത്വം നൽകിവരിൽ പ്രധാനിയായിരുന്നു.മാവൂർ ഏരിയ മണൽ തൊഴിലാളി യൂണിയൻ STU ചെയർമാൻ, പറമ്പൻ തയ്യിൽ ആലിഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി,മാവൂർ ടൗൺ റസിഡഷ്യൽ അസോസിയേഷൻ പ്രസിഡണ്ട്,ബ്രാവോ ഫർണീച്ചർ കമ്പനി വ്യവസായ പാർട്ണർ, മലപ്പുറം കോഴിക്കോട് ജില്ലകളിലെ പ്രമുഖ കുടുംബമായ പറമ്പൻ തയ്യിൽ കുടുംബ സമിതി ചെയർമാൻ എന്നിനിലകളിൽ പ്രവർത്തിച്ച ഹംസ ഹാജി മാവൂർ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷന് രൂപം നല്കി.

അസംഘടിതരായ കെട്ടിട ഉടമകളെ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

webdesk14: