X
    Categories: keralaNews

അടൂര്‍ പറയുന്നത് കളളമെന്ന് ശുചീകരണത്തൊഴിലാളികള്‍

കോട്ടയം കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചെയര്‍മാന്‍പദവി രാജിവെച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് കള്ളമാണെന്നും ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരുണ്ടെന്നും സ്ഥാപനത്തിലെ തൊഴിലാളികള്‍. ഇന്ന ്‌രാവിലെയാണ് അടൂര്‍ ചെയര്‍മാന്‍ പദവി രാജിവെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പട്ടികജാതിക്കാര്‍ ശുചീകരണത്തൊഴിലാളികളായി ഇല്ലെന്ന് പറഞ്ഞത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി വൃത്തിയാക്കിച്ചതായും തൊഴിലാളികള്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിയോഗിച്ച സമിതികൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും സത്യസന്ധരായ പൊലീസ് അന്വേഷിക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ഡയറക്ടറും എട്ട് അധ്യാപകരും അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഗിരീഷ ്കാസറവള്ളിയും രാജിവെച്ചത്.

Chandrika Web: