ന്യൂഡല്‍ഹി: ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഇന്‍കം ടാക്‌സ്, ബാങ്ക് അക്കൗണ്ട് തുടങ്ങുക മുതലായ ഇടപാടുകള്‍ക്ക് ആധാര്‍ ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കി.
ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഏഴംഗ ബഞ്ച് രൂപവത്ക്കരിക്കാവുന്നതാണെന്നും എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ലെന്നും കോടതി അറിയിച്ചു.