X

ബാങ്കുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ 50,000 രൂപക്ക് മുകളിലുള്ള ബാങ്കിടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി.

ഡിസംബര്‍ 31 ന് മുമ്പ് നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ ഇടപാടുകള്‍ നടത്താന്‍ കഴിയാത്തവിധം അസാധുവാകും. കേന്ദ്ര റവന്യു മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

നേരത്തെ പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു. ജൂലൈ ഒന്നിനകം ഇത് ചെയ്യാത്തവരുടെ പാന്‍കാര്‍ഡുകള്‍ അസാധുവാകുമെന്നായിരുന്നു വിവരം. ഇതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധിമാകുന്നത്.

chandrika: