ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം.
ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. ആധാര്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനായാല്‍ ജനാധിപത്യ രീതിയെങ്ങനെ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ആധാര്‍ വിവരങ്ങള്‍ ആറ്റം ബോംബല്ലെന്ന് ആധാര്‍ അധികാരികള്‍ വാദിച്ചു.
ആധാര്‍ വിവരചോര്‍ച്ച: തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി
Tags: Adhaar Datafacebook