ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ചട്ടം കര്‍ശനമാക്കി ആര്‍.ബി ഐ രംഗത്ത്. നേരത്തെ റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടിയില്‍ അധാര്‍ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് തങ്ങള്‍ നിര്‍ദേശം നല്കിയിട്ടില്ല എന്ന മറുപടി നല്‍കിയിരുന്നു. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി റിസര്‍വ് ബാങ്ക് നിലപാടെടുത്തത് ശ്രദ്ധേയമായിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച്ച അവധി ദിനമായിരുന്നിട്ട് കൂടി പുതിയ വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്ത് വന്നത്. ‘ചില മാധ്യമങ്ങളില്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമില്ല എന്ന തരത്തിലുള്ള വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനം (M-a-in-ten-en-c-e o-f R-e-cor-d-s) രണ്ടാം ഭേതഗതി ചട്ടം 2017 പ്രകാരം ആധാര്‍ വിവരങ്ങള്‍ ബാങ്കുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഇത് നിയമ പ്രകാരം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ പുതിയ നിര്‍ദേശങ്ങള്‍ കൂടാതെ തന്നെ അത് നടപ്പിലാക്കണം’. റിസര്‍വ് ബാങ്ക് ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
രാജ്യത്തെ കോടിക്കണക്കിനു ബാങ്ക് ഉപപോക്താക്കള്‍ ഇതോടെ ഡിസംബര്‍ 31നകം തങ്ങളുടെ ആധാര്‍ നമ്പര്‍ ബാങ്കുമയി പങ്കു വെക്കേണ്ടതായി വരും. നിര്‍ദേശം പാലിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ബാങ്കുകള്‍ക്ക് സ്വീകരിക്കാന്‍ അധികാരമുണ്ടായിരിക്കും. കള്ളപ്പണം വെളുപ്പിച്ചെടുക്കല്‍ നിരോധന നിയമ ഭേദഗതിയില്‍ ആധാര്‍ രേഖകള്‍ ബാങ്കുമായി ബന്ധിപ്പിക്കല്‍ ന്നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത നിയമ്മത്തിലെ ആധാര്‍ നിബന്ധനകളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ കല്യാണ്‍ മേനോന്‍ സെന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തക ഹരജി സമര്‍പിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ പൗരനു ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍കേതിരെയുള്ള (അൃ.േ 14, 19, 21) കൈക്കടത്തലനന്നു ഹരജിക്കാരി ആരോപിക്കുന്നു. പൗരന്മാര്‍ക്ക് സ്വകാര്യത നിലനിര്‍ത്താന്‍ ഭരണഘടനാ പരമായി അവകാശമുണ്ടന്ന് സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ച് കഴിഞ്ഞ ഓഗസ്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.