ഉനൈസ :കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി 10.30ന് റിയാദ് -മദീന എക്സ്പ്രസ്സ് ഹൈവേയിൽ എക്സിറ്റ് 600ൽ വെച്ച് വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട മലപ്പുറം കൂരാട് സ്വദേശി നൈവതുക്കൽ അബ്ദുൽ അസീസ് (47)ന്റെ മയ്യിത്ത് നാളെ നാട്ടിൽ എത്തിച്ചു മറവ് ചെയ്യും. രാവിലെ 11മണിക്ക് കൂരാട് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് മറവ് ചെയ്യുക. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെയും കെഎംസിസി അൽ റാസ്സ് ഏരിയ കമ്മിറ്റി യുടെയും നേതൃത്വത്തിൽ നടത്തിയ നിയമ നടപടി ക്രമങ്ങൾക്കൊടുവിലാണ് ഇന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോവുന്നത്.. ഇന്ന് രാത്രി റിയാദിൽ നിന്നും പുറപ്പെടുന്ന ഫ്‌ളൈനാസ് വിമാനത്തിൽ ആണ് മയ്യിത്ത് കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിക്കുക. രാവിലെ 8മണിയോട് കൂടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മയ്യിത്ത് ബന്ധുക്കളും കെഎംസിസി നേതാക്കളും ചേർന്ന് ഏറ്റുവാങ്ങി കാലത്ത് 10 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു ദർശനത്തിന് വെക്കും 1കൂരാട് വലിയ ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ മറവ് ചെയ്യും.
കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെയും,കെഎംസിസി അൽ റാസ്സ് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രവർത്തനങ്ങൾ കൊണ്ടാണ് വളരെ വേഗത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോവാൻ സാധിച്ചത്. ഭാര്യ :ഹഫ്‌സത് മക്കൾ :ശംസിയ (21), താജുദ്ധീൻ (19), മാജിദ്(10). സഹോദരങ്ങൾ :അബ്ദുറഹ്മാൻ, അബ്ദുൽ മനാഫ്, ആയിഷ, ഫാത്തിമ,ഖദീജ മൈമൂന,മരുമകൻ :സൽമാൻ