ഗോഹത്യ നടത്തുന്നവരെ ശപിച്ച് യു.പി ഹൈക്കോടതി. രാജ്യത്ത് ഗോഹത്യ നിരോധിക്കുമെന്ന് കരുതുന്നതായും അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയമൃഗമാക്കണമെന്നും ജസ്റ്റിസ് ശമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. എല്ലാമതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തെയും പ്രതിനിധാനം ചെയ്യുന്നു. പശുവിനെ ആരാധിക്കുന്ന രീതിക്ക് വേദകാലത്തേക്ക് വരെ പാരമ്പര്യമുണ്ട്. പശുവിനെ കൊല്ലുകയോ അതിന് അനുവദിക്കുകയോ ചെയ്യുന്നവര്‍ തങ്ങളുടെ ശരീരത്തില്‍ രോമങ്ങള്‍ ഉള്ളിടത്തും കാലം നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് കരുതുന്നത്. മതപുരോഹിതരെയും പശുക്കളെയും ബ്രഹ്മാവ് ഒരേ സമയമാണ് സൃഷ്ടിക്കുന്നത്. നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇത് പൂജക്ക് വേണ്ടിയാണ്. ഇതുകൊണ്ടാണത്. ശിവനും ഇന്ദ്രനും കൃഷ്ണനും പശുവുമായി ബന്ധപ്പെട്ടിരിക്കുന്നു. പശു കാമധേനുവാണ്.
പശുവിന്‍രെ കാലുകള്‍ നാല് വേദങ്ങളെ സൂചിപ്പിക്കുന്നു. നാല് പുരുഷാര്‍ത്ഥങ്ങളാണ് പാലിന്റെ ഉറവിടം. കൊമ്പുകള്‍ ദൈവങ്ങളും മുഖം ചന്ദ്രനെയും സൂര്യനെയും, ചുമലുകള്‍ അഗ്നിയെയും. നന്ദ, സുനന്ദ, സുശീല, സുമന എന്നീ പേരുകളിലും പശുക്കളെ സൂചിപ്പിക്കുന്നു.
മുഹമ്മദ് അബ്ദുല്‍ ഖാലിക്കിനെതിരെ പൊലീസ് ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിശദമായ പരാമര്‍ശങ്ങള്‍.