X
    Categories: indiaNews

പാവപ്പെട്ടവരുടെ പ്രയാസങ്ങളെ ഗൗനിക്കാത്ത ബജറ്റെന്ന് പ്രതിപക്ഷം

പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതപ്രയാസങ്ങളെ മുഖവിലക്കെടുക്കാത്ത ബജറ്റാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. 25 കോടി ആളുകളാണ് ഇപ്പോള്‍ തൊഴിലില്ലാത്തവരായുളളത്. ആദായനികുതി സ്ലാബുകള്‍ അഞ്ചുസ്ലാബുകളാക്കി വെട്ടിക്കുറച്ചു. മധ്യവര്‍ഗത്തെ അഭിമുഖീകരിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സാമ്പത്തികപ്രയാസങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു. കോവിഡാന്തരകാലത്ത് തൊഴിലില്ലായ്മയും പട്ടിണിയും സ്വാതന്ത്ര്യാനന്തരകാലത്തെ ഏറ്റവും വലുതാണെന്നും ഇത് കണ്ടില്ലെന്ന ്‌നടിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

കേരളത്തിന് യാതൊന്നും അവതരിപ്പിക്കുന്നില്ലെന്ന ്മാത്രമല്ല, കര്‍ണാടകം പോലെ ബി.ജെ.പി ക്ക് നിര്‍ണായകമായ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്തു. വരള്‍ച്ചാധനസഹായമാണ് കര്‍ണാടകക്ക് അനുവദിച്ചത്. വിലക്കയറ്റത്തിനെതിരെ കാര്യമായ ഒന്നുമില്ല.

ലോകം ഉറ്റുനോക്കുന്ന ബജറ്റാണിതെന്നാണ് മോദി പറഞ്ഞത്. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളെ ബജറ്റാണെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. കൊട്ടിഘോഷിക്കുന്ന പദ്ധതികളൊന്നുമില്ല. തൊഴിലില്ലായ്മയും പട്ടിണിയും കൊടുമ്പിരിക്കൊണ്ട കാലത്താണ് ബജറ്റെന്നിട്ടും അതിന് തക്കതായ പരിഹാരമൊന്നുമില്ല.

Chandrika Web: