X
    Categories: keralaNews

വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു; മരണവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം

കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. ഉദയനാപുരം ശരത് (33), സഹോദരിയുടെ പുത്രന്‍ നാലുവയസ്സുള്ള ഇവാന്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തലയാഴത്ത് പുഴയിലാണ് വള്ളം മറിഞ്ഞത്. ഒരു കുടുംബത്തിലുള്ളവരാണെല്ലാവരും. കുടുംബം മരണവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഇതില്‍ കുട്ടിയുടെ നില ഗുരുതരമാണ്. പഞ്ചായത്തംഗം ദീപേഷിന്റെ മകനാണ് മരിച്ച ഇവാന്‍.

Chandrika Web: