ന്യൂഡല്‍ഹി: ആഗോള സേവനം മെച്ചപ്പെടുത്തുന്നതിനായി ആകാശവാണി ഇനിമുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ജപ്പാന്‍, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സിലും ഇനിമുതല്‍ ആകാശവാണിയുടെ സേവനം ലഭ്യമാകും.
പ്രവാസി ക്ഷേമ പരിപാടികളാകും പ്രധാനമായും പ്രക്ഷേപണം ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കും ഓള്‍ ഇന്ത്യ റേഡിയോ (എ.ഐ.ആര്‍) പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതായി. ഇ.എസ്.ഡി ഡയറക്ടര്‍ അന്‍ലാഞ്ജിയോട്ടി മജുംദാര്‍ പറഞ്ഞു. നിലവില്‍, 150 രാജ്യങ്ങളിലാണ് എ.ഐ.ആര്‍ സേവനം ലഭിക്കുന്നത്.
27 ഭാഷകളിലായി നിരവധി പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ 14 എണ്ണം അയല്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രക്ഷേപണം ചെയ്യുന്നത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും എ.ഐ.ആര്‍ സേവനം ലഭിക്കുന്നത്.
- 7 years ago
chandrika
ആകാശവാണി കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്
Tags: Aakashavani