തലശ്ശേരി: ചന്ദ്രിക പിറവിയെടുക്കുമ്പോഴുണ്ടായ രാഷ്ട്രീയസാഹചര്യം പുതിയ കാലത്തും നിലനില്‍ക്കുന്നതായി മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുടെ നവതി ആഘോഷ ഉദ്ഘാടനച്ചടങ്ങളില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ന്യൂനപക്ഷ തീവ്രവാദം പരത്തി ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കാരണമാവുന്ന ഫിലോസഫി ഒരുക്കലും നാം അംഗീകരിച്ചിട്ടില്ല. ഈ നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കര്‍ണാടകയില്‍ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി മതേതര വിജയം നേടാന്‍ നമ്മുക്ക് കഴിഞ്ഞു.അവിടെ മതേതര ഫോഴ്‌സിന് ബലം കുറക്കുന്ന നിലപാടാണ് പല ന്യൂനപക്ഷ സംഘടനകളും സ്വീകരിച്ചത്.പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ വിജയിച്ചു. ചന്ദ്രിക എങ്ങിനെ, എന്തിന് പിറവിയെടുത്തു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോഴും പ്രസക്തമാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യം തന്നെയാണ് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.
ചന്ദ്രിക വിഷം പുരളാത്ത അക്ഷരങ്ങള്‍: ഇ.ടി
തലശ്ശേരി: സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഒരു സമൂഹത്തെ എഴുതാനും വായിക്കാനും പഠിപ്പിച്ച പത്രമാണ് ചന്ദ്രികയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. അക്ഷരങ്ങള്‍ക്ക് വിഷം പുരട്ടുന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ പ്രയാസം.എന്നാല്‍ ഒരു കാലത്തും അത്തരത്തിലൊരും വിഷം പുരട്ടാന്‍ ചന്ദ്രിക തയ്യാറായിട്ടില്ല.അവഗണിക്കുന്നവരെ എന്നും ചേര്‍ത്തു പിടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ പുരോഗതിയും വളര്‍ച്ചയുമാണ് ലക്ഷ്യം. സാമ്പത്തിക നേട്ടം ഒരു ഘട്ടത്തിലും ചന്ദ്രിക പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു.
നമ്മള്‍ ജീവിക്കുന്നത്
ഇന്നലെകളില്ലാത്ത കാലത്ത്:
കല്‍പറ്റ നാരായണന്‍
തലശ്ശേരി: ഇന്നലെകളും ചരിത്രവും മലയാളി സമൂഹത്തിന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാഹിത്യ കാരന്‍ കല്‍പറ്റ നാരായണന്‍. ഇന്നലെ എന്നത് തന്നെ നമുക്ക് വളരെ ദൂരെയുള്ള ഒന്നായി മാറുകയാണ്. ഇന്ന് എന്നതില്‍ നിന്ന് നാമിപ്പോള്‍ തല്‍സമയം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇതാണ് സോഷ്യല്‍ മീഡിയ തുറന്നു വെക്കുന്ന വാതില്‍. അല്‍ഷിമേഴ്‌സ് നാട്ടില്‍ പരക്കുന്നത് ചരിത്രം കൊണ്ടും ഓര്‍മകള്‍ കൊണ്ടും ഒരു ഉപകാരമില്ലെന്ന് തോന്നുന്നത് കൊണ്ടാണ്. പത്രങ്ങള്‍ ഇന്നലെയുടെ വാര്‍ത്തകളാണ് മുന്നിലെത്തിക്കുന്നത്. ഇന്നലെകളെ കുറിച്ചുള്ള ഓര്‍മകള്‍ ഇല്ലാത്ത മനുഷ്യന് മനുഷ്യനായി തുടരാന്‍ കഴിയുമോ എെന്നനിക്കറിയില്ല. എന്നാല്‍ നമ്മള്‍ ഇന്നത്തെ കാര്യങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നു. ഇന്നലെ എന്നത് എത്രയോ ദൂരമുള്ള ഇടമായി മാറിയിട്ടുണ്ട്. എങ്കിലും വിശകലനങ്ങള്‍ കൊണ്ടും ഫോളോഅപ്പുകള്‍ കൊണ്ടും പത്രങ്ങള്‍ അവയുടെ ഇടം കണ്ടെത്തുകയാണിപ്പോള്‍- അദ്ദേഹം പറഞ്ഞു.