പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ)യെയും വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്റംഗ്ദളിനെയും നിരോധിക്കുമെന്ന് കോണ്‍ഗ്രസ് . മെയ് 10 ന് കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലാണിത്. ഇവ രണ്ടും ഇരുസമുദായങ്ങളിലും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് പ്രകടപത്രികയില്‍ വ്യക്തമാക്കി, ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉറച്ച നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. നിയമവും ഭരണഘടനയും പവിത്രമാണെന്നും ബജ്‌റംഗ്ദള്‍, പിഎഫ്‌ഐ തുടങ്ങിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ലംഘിക്കാനാവില്ലെന്നും പാര്‍ട്ടി വിശ്വസിക്കുന്നു. ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയിലോ ന്യൂനപക്ഷങ്ങള്‍ക്കിടയിലോ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്ന മറ്റുള്ളവര്‍ നാടിന് നാശമാണ്. എല്ലാ സമുദായങ്ങളുടെയും സമാധാന പൂന്തോട്ടം എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ പറഞ്ഞു.
സംവരണ പരിധി 50ല്‍നിന്ന് 70 ശതമാനമാക്കും. മുസ്്‌ലിം സംവരണം പുന:സ്ഥാപിക്കും. സാമൂഹികസാമ്പത്തികസര്‍വേ നടത്തും. കുടുംബത്തിന് 200 യൂണിറ്റ് വൈദ്യുതി സൗജന്യം. കുടുംബനാഥക്ക് 2000 രൂപ പ്രതിമാസം, തൊഴില്ലാവേതനം ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ. കെ.എസ്.ആര്‍.ടി.സിയിലും ബെഗളൂര്‍ മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര. മുസ്്‌ലിംസംവരണം നാല് ശതമാനവും പട്ടികവിഭാഗസംവരണം 17 ശതമാനവുമായി ഉയര്‍ത്തും.സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ പാസാക്കിയ എല്ലാ അന്യായ നിയമങ്ങളും മറ്റ് ജനവിരുദ്ധ നിയമങ്ങളും അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്നും വാഗ്ദാനം ചെയ്തു.
എ. ഐ. സി. സി. അധ്യക്ഷൻ മല്ലികാർജുന കാർഗെ പ്രകാശനം ചെയ്തു. ചടങ്ങിൽ പങ്കെടുക്കാനെ ത്തിയ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി
പി. കെ. കുഞ്ഞാലികുട്ടിയെ ഖാർഗെയും പി. സി. സി. പ്രസിഡന്റ് ഡി. കെ. ശിവകുമാറും ചേർന്നു സ്വീകരിച്ചു.