പി.എസ് അബ്ബാസ്
2022 നവംബര്‍ നാലിന് ഉണ്ടിയ സുപ്രീംകോടതി വിധിയനുസരിച്ചാണ് പി.എഫില്‍ ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്. തൊഴിലാളിയുടെ ശമ്പളത്തിലെ 12 ശതമാനം വീതമാണ് തൊഴിലാളിയും തൊഴിലുടമയും പി.എഫിലേക്ക് അടക്കേണ്ടത്. കാലാകാലങ്ങളില്‍ ഈ ശമ്പളത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പെന്‍ഷന്‍ നിലവില്‍വന്ന 16.11.1995 മുതല്‍ 31.5.2000 വരെ 5000 രൂപ, 1-6-2000 മുതല്‍ 31-8-2014 വരെ 6500 രൂപ, 1-9-2014 മുതല്‍ 15000 രൂപ എന്നിങ്ങനെയാണ് ഇതിന്റെ പരിധി. നിയമപരമായി ഈ ശമ്പളത്തിനേ പി.എഫിലേക്കും പെന്‍ഷന്‍ ഫണ്ടിലേക്കും വിഹിതം അടയ്‌ക്കേണ്ടതുള്ളൂ.
.
എന്നാല്‍ ഇഷ്ടമനുസരിച്ച് മുഴുവന്‍ ശമ്പളത്തിനും അടയ്ക്കാം. അത്തരത്തില്‍ മുഴുവന്‍ ശമ്പളത്തിനും തുക അടക്കുന്നുവെങ്കില്‍ മുമ്പ് 11 (3) വ്യവസ്ഥ പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചിരുന്നതാണ്. എന്നാല്‍ 2014 സെപ്തംബര്‍ 1 മുതല്‍ ഈ വ്യവസ്ഥ ഇല്ലാതാക്കി. ഇതാണ് സുപ്രീംകോടതി ഇപ്പോള്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.
2014 സെപ്തംബര്‍ 01ന് സര്‍വീസില്‍ ഉണ്ടായിരിക്കുകയോ പിന്നീട് വിരമിക്കുകയോ പ്പോഴും സര്‍വീസില്‍ തുടരുകയോ ചെയ്യുന്നവര്‍ക്ക് 8.5 ശതമാനം പലിശ
സഹിതം അടച്ചാല്‍ ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കാവുന്നതാണെന്നാണ് കോടതിവിധി. ഇതിനായി പെന്‍ഷന്‍ ഫണ്ടിലേക്ക് കുടിശിക അടക്കണം. അതായത് ഒരുവര്‍ഷം അടക്കേണ്ടത് ഒരുമാസത്തെ ശരാശരി ശമ്പളം. ശരാശരി തുക മനസ്സിലാക്കിയാല്‍ കാലാകാലങ്ങളിലെ പരിധി അതില്‍നിന്ന് കുറച്ച് പലിശയും ചേര്‍ത്ത സംഖ്യയാണ് കുടിശികയായി അടക്കേണ്ടത്.2023 മെയ് മൂന്നുവരെയാണ് ഇതിനായുള്ള ലിങ്കില്‍ തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കേണ്ടത്.
2001 ജനുവരി 1 ന് ₹10000 ശമ്പളത്തിൽ ജോലിയിൽ കയറിയ ഒരാൾ 2022 ഡിസംബറിൽ വിരമിക്കുന്നു എന്ന് കരുതുക. പ്രതിവർഷം ശമ്പളത്തിൽ 10% വർധനവ് ഉണ്ടെന്നും സങ്കല്പിക്കുക. അങ്ങനെ എങ്കിൽ വിരമിക്കുമ്പോൾ ₹74230 ആയിരിക്കും ശമ്പളം. സാധാരണഗതിയിൽ അയാളുടെ പെൻഷൻ ₹3240 ആയിരിക്കും. എന്നാൽ 8.5% പലിശ ചേർത്ത് ₹936400 പെൻഷൻ ഫണ്ടിലേക്ക്ഇത് പ്രകാരം അധികം അടച്ചാൽ 17800 വർധിച്ചു പെൻഷൻ 21040 ആകും
( പൊതുമേഖലാസ്ഥാപനങ്ങളിലെ വര്‍ക്കേഴ്‌സ് എജുക്കേഷന്‍ മുന്‍ട്യൂട്ടറാണ് ലേഖകന്‍)