X

ലൈഫ് മിഷൻ തട്ടിപ്പ് ഗൂഢാലോചന ക്ലിഫ് ഹൌസിൽ നിന്ന് : റിപ്പോർട്ട് പുറത്തുവിട്ട് അനിൽ അക്കര എം.എൽ.എ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ്‌ പദ്ധതിക്ക് വേണ്ടി വിദേശ സംഭാവന ചട്ടങ്ങൾ ലംഘിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കര എം.എൽ.എ ആരോപിച്ചു. വിദേശ സഹായം വാങ്ങാൻ തീരുമാനിച്ചത് ക്ലിഫ് ഹൌസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണെന്നും പദ്ധതി യൂണിടാക്കിനെ ഏല്പിച്ചത് മുഖ്യമന്ത്രി ആണെന്നും അനിൽ അക്കര പറഞ്ഞു.

ഇതുസംബന്ധിച്ച ക്ലിഫ് ഹൌസിൽ യോഗം ചേർന്നതിന്റെ റിപ്പോർട്ട് തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.

യു.എ.ഇ കോണ്‍സുലേറ്റ് എന്ന വിദേശ പ്രതിനിധി കേരളത്തിലെ ഒരുസ്ഥലത്ത് നിര്‍മാണത്തിന് കരാറുണ്ടാക്കുന്നത് വിദേശനാണ്യചട്ടത്തിന്റെ ലംഘനമാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ ചെയര്‍മാനെന്ന നിലയില്‍ അതിന് അധികാരപ്പെട്ടയാള്‍. അദ്ദേഹം അത് ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണ്. ക്‌ളിഫ് ഹൗസിലെ യോഗത്തിലാണ് ഫ്‌ളാറ്റ് യൂണിടാക്കിന് ഏല്‍പിക്കാന്‍ തീരുമാനിച്ചതെന്ന് സ്വപ്‌ന സുരേഷിന്‍രെ ചാറ്റില്‍ വ്യക്തമായതാണെന്നും അനില്‍ പറഞ്ഞു. ഇതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പറയുന്നതെല്ലാം കള്ളമാണെന്ന് തെളിയിക്കാന്‍ രേഖകള്‍ കൈവശമുണ്ട്. ഇവ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഒത്തുകളി നടക്കുകയാണെന്നും അനില്‍ അക്കര ആരോപിച്ചു.
വടക്കാഞ്ചേരിയിലെ കഴിഞ്ഞ എം.എല്‍.എയാണ് അനില്‍ അക്കര.

webdesk13: