X

നികുതി വെട്ടിപ്പ് : ഹിമാചല്‍ പ്രദേശില്‍ അദാനി വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്

ഹിമാചല്‍ പ്രദേശില്‍ അദാനി-വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ പരിശോധന. കഴിഞ്ഞ ദിവസം രാത്രിയാണ് റൈഡ് നടന്നത്.  ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം. കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് ധൈര്യം കാട്ടിയത്. അദാനിയുടെ കീഴില്‍ അഞ്ച് കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്ത. ഫെബ്രുവരി എട്ടിന് പുറത്തുവന്ന മൂന്നാംപാദ ഫലങ്ങളില്‍ 16 ശതമാനം ലാഭവര്‍ധന പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പിന്റെ ഫോര്‍ചൂണ്‍ ബ്രാന്‍ഡുമായി ചേര്‍ന്നാണ ്അദാനിയുടെ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി ജി.എസ്.ടി വെട്ടിപ്പ് നടത്തിയതായാണ് പരാതി.

അദാനിയും മോദിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അദാനിയുമായി നിരന്തരം മോദി യാത്ര ചെയ്തിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി മോദി പറഞ്ഞത് വെറുപ്പിന്റെ രാഷ്ട്രീയമാണ ്‌രാഹുല്‍ പ്രകടിപ്പിച്ചതെന്നായിരുന്നു. എന്നാല്‍ മോദിയുടെ മറുപടി തൃപ്തികരമല്ലെന്നും അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മടിക്കുന്നതെന്തിനാണെന്നും രാഹുല്‍ വീണ്ടും ചോദിച്ചു. ഇതിന് പിറകെയാണ് ഹിമാചല്‍ പ്രദേശിലെ റെയ്ഡ്.

webdesk14: