X

ചന്ദന കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും ചന്ദനം മോഷ്ടിച്ച് പിടിയില്‍

ചന്ദന കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും ചന്ദനം മോഷ്ടിച്ച് പിടിയില്‍. തേക്കടി മഞ്ഞക്കടി സ്വദേശി തേവന്‍ മണിയാണ് കുമളി വനംവകുപ്പിന്റെ പിടിയിലായത്. ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. വക്കീല്‍ ഫീസ് കൊടുക്കാനാണ് വീണ്ടും ചന്ദനം മോഷ്ടിച്ചത് എന്നാണ് പ്രതിയുടെ വാദം.

മുന്‍പ് ചന്ദനം കടത്തിയ കേസില്‍ ഇയാള്‍ക്കും കൂട്ടുപ്രതിക്കും കോടതി ഏഴു വര്‍ഷം തടവിന് വിധിച്ചതാണ്. എന്നാല്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Test User: