തിരുവല്ലയില്‍ പതിമൂന്നുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന കുന്നന്താനം സ്വദേശി ജിബിന്‍ ജോയി (26) ആണ് അറസ്റ്റിലയാത്. ഈ കേസില്‍ 6 മാസം മുന്‍പ് ചങ്ങനാശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി വിഷ്ണു സുരേഷ് അറസ്റ്റിലായിരുന്നു.
കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തില്‍ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഇട്ടി എന്ന് വിളിക്കുന്ന ജിബിന്‍ ജോണിനെ ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നുച്ചയോടെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആറുമാസക്കാലം മുമ്പ് രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി നിരന്തര പീഡനത്തിന് ഇരയായ വിവരം പൊലീസിന് ലഭിച്ചത്.